KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ അക്ഷതം പദ്ധതി ആരംഭിച്ചു

ചേമഞ്ചേരി: സമഗ്രാരോഗ്യത്തിന് സമ്പൂർണാഹാരം എന്ന സന്ദേശവുമായി ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ അക്ഷതം പദ്ധതി ആരംഭിച്ചു. തവിടരിച്ചോറും നാടൻ സസ്യവിഭവങ്ങളുമടങ്ങുന്ന ഉച്ചയൂണാണ് അക്ഷതം. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊയിലാണ്ടി MLA കാനത്തിൽ ജമീല അക്ഷതം ഉദ്ഘാടനം ചെയ്തു. എസ്. പ്രസീത സ്വാഗതവും കെ.വി. ദീപ നന്ദിയും പറഞ്ഞു. അഡ്വ. വി. സത്യൻ, UK രാഘവൻ മാസ്റ്റർ, വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ടി. ആശാലത അതിഥികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ അക്ഷതം ഉണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് അക്ഷതം വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *