KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കൊയിലാണ്ടിയി : കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവിലാണ് സംഭവം. തമിഴ്‌നാട് വേലൂർ സ്വദേശിയാണ് മരിച്ചത്. ബന്ധുക്കളുമൊത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിൽ തിരികെ നാട്ടിലേക്ക് പോകുമ്പോഴാണ് ചെങ്ങോട്ടുകാവിൽ വെച്ച് അപകടം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻപെക്ടർ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ നിന്ന് മറ്റ് ബന്ധുക്കൾ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *