KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ ഓടികൊണ്ടിരുന്ന ലോറി തലകീഴായ് മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന ലോറി തലകീഴായ് മറിഞ്ഞു. ഇന്നു കാലത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു വടകര ഭാഗത്തെക്ക് ലോഡുമായി പോവുകയായിരുന്ന KL18 U6675 നമ്പർ ഐഷർ ലോറിയാണ് മറിഞ്ഞത്.

ഓടികൊണ്ടിരിക്കെ ടയർ പൊട്ടിയതിനെ തുടർന്ന് തലകീഴായ്‌ മറിയുകയായിരുന്നു ആർക്കും പരിക്കില്ല അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി കൊയിലാണ്ടി ട്രാഫിക് പോലീസ് എത്തി ഗതാഗതം സുഗമമാക്കി.

Leave a Reply

Your email address will not be published. Required fields are marked *