KOYILANDY DIARY

The Perfect News Portal

ചെറു സംരംഭങ്ങൾക്ക് പ്രധാന്യം കൊടുത്തുകൊണ്ടുളള പദ്ധതിയുമായി തിക്കോടി പഞ്ചായത്ത്

കൊയിലാണ്ടി: യുവജനങ്ങളെയും വനിതകളെയും സ്വയം സജ്ജരക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനവുമായി തിക്കോടി ഗ്രാമ പഞ്ചായത്ത് കർമ്മ സമിതി യോഗം തിക്കോടി മാപ്പിള സ്കൂളിൽ സമാപിച്ചു. ഇത്തോടെപ്പം നെൽകൃഷിക്കും ആരോഗ്യ മേഖലക്കും തുല്ല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയായിക്കും അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്നത്

വിവിധ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തിയാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയത്. വൈസ് പ്രസിഡണ്ട് രാമചന്ദ്രകുയ്യണ്ടിയുടെ നേതൃത്തതിൽ ചേർന്ന വർക്കിംങ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പഞ്ചയത്ത് സെക്രട്ടറി രാജേഷ് ശങ്കർ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *