KOYILANDY DIARY

The Perfect News Portal

ഇ. ശ്രീധരൻ മാസ്റ്റർ (77) അന്തരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, പൂക്കാട് കലാലയം മുൻ ജനറൽ സെക്രട്ടറിയും, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ. ശ്രീധരൻ മാസ്റ്റർ (77) അന്തരിച്ചു. ചേമഞ്ചേരി യു.പി. സ്കൂൾ പ്രധാനാധ്യാപകൻ, അഭയം സ്പെഷ്യൽ സ്ക്കൂൾ നിർവ്വാഹക സമിതി അംഗം, ഇന്ത്യൻ നേഷനൽ കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കോറോത്ത്കണ്ടി രാധ. മക്കൾ: ഷീജ (അധ്യാപിക, ചേമഞ്ചേരി യു.പി.സ്കൂൾ), സിന്ധു (അധ്യാപിക, തിരുവങ്ങൂർ ഹൈസ്ക്കൂൾ). മരുമക്കൾ: ദിനേഷ് ബാബു, സിജിത്ത് തീരം (മമത ബേക്കറി, പൂക്കാട്). സഹോദരങ്ങൾ: തെക്കെ വളപ്പിൽ ബാലകൃഷ്ണൻ നായർ, പരേതരായ ആനയാടത്ത് മീനാക്ഷി അമ്മ, തെക്കെ വളപ്പിൽ ലക്ഷ്മിയമ്മ, തെക്കെ വളപ്പിൽ ദേവിയമ്മ, ഉമ്മിണിക്കണ്ടി ശ്രീമതിയമ്മ.

Leave a Reply

Your email address will not be published. Required fields are marked *