KOYILANDY DIARY

The Perfect News Portal

ചെമ്മരത്തൂര്‍ മേക്കോത്ത് ക്ഷേത്രത്തിനു സമീപം വീടിനുനേരേ ബോംബേറ്

വടകര: ചെമ്മരത്തൂര്‍ മേക്കോത്ത് ക്ഷേത്രത്തിനു സമീപം കോണ്‍ഗ്രസ് അനുഭാവിയുടെ വീടിനുനേരേ ബോംബേറ്. വാവത്ത് പൊയില്‍ നീതുപുരത്തില്‍ അശോകന്റെ വീടിനു നേരെയാണ് നാല് ബോംബുകള്‍ എറിഞ്ഞത്. നാലും പെട്രോള്‍ ബോംബാണ്. ഒരു ബോംബ് ടെറസിന്റെമുകളിലും ഒന്ന് തറയിലും വീണാണ് പൊട്ടിയത്. മറ്റൊന്ന് വീടിനുമുന്നിലുള്ള കവുങ്ങില്‍ തട്ടി പൊട്ടി.

വരാന്തയില്‍ വീണ ഒരു ബോംബ് പൊട്ടിയില്ല. ഇതില്‍ ഒരു കുപ്പിയില്‍ അരലിറ്ററോളം പെട്രോളും ഒപ്പംതന്നെ 250 ഗ്രാം വെടിമരുന്നുമുണ്ട്. പെട്രോള്‍നിറച്ച കുപ്പിയും വെടിമരുന്നും കടലാസുകൊണ്ട് പൊതിഞ്ഞശേഷം തുണിയില്‍ കെട്ടിയാണ് വീട്ടിലേക്കെറിഞ്ഞത്. ഇത് പൊട്ടിയിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീവ്രതകൂട്ടാനാണ് പെട്രോളിനൊപ്പം വെടിമരുന്നിന്റെ പൊതിയും വെച്ചതെന്ന് സംശയിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റോഡരികിലാണ് വീട്. വീട്ടുമുറ്റത്ത് രണ്ട് കാറും ഒരു ഓട്ടോറിക്ഷയും മൂന്ന് ഇരു ചക്രവാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇതിലൊന്നും ബോംബ് വീഴാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മുകള്‍നിലയിലെ ടെറസ് മൊത്തം കരിപിടിച്ചിട്ടുണ്ട്. വടകര സി.ഐ. ടി.മധുസൂദനന്‍ പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *