KOYILANDY DIARY

The Perfect News Portal

സന്മയയും വിസ്മയയും യാത്രയായത് ആറടി മണ്ണിനുപോലും അവകാശമില്ലാതെ

വടകര: തിരുവള്ളൂര്‍ ശാന്തിനഗറില്‍ പുഴയില്‍ മുങ്ങിമരിച്ച സന്മയയും വിസ്മയയും യാത്രയായത് ആറടി മണ്ണിനുപോലും അവകാശമില്ലാതെ. ഇവരുടെ കുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. വര്‍ഷങ്ങളായി വാടകവീട്ടിലാണ് താമസം. ഇപ്പോള്‍ തിരുവള്ളൂര്‍ തുരുത്തിയിലാണ് വാടകവീട്. ശാന്തിനഗറിലുള്ളത് അമ്മയുടെ തറവാടുവീടാണ്. ഇവിടെയുള്ള വീട് പൊളിച്ച്‌ പുതിയ വീടുപണി നടക്കുന്നുണ്ട്.

അതിനാല്‍ അമ്മയുടെ സഹോദരിയും കുടുംബവുമെല്ലാം താമസിക്കുന്നത് തൊട്ടടുത്ത് താത്കാലികമായി കെട്ടിയ ഷെഡിലാണ്. ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മൂടിയ ഷെഡാണിത്. ഇതിനു മുന്നിലാണ് ഞായറാഴ്ച വൈകിട്ട് രണ്ടുപേരുടെയും മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചത്. മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയതാകട്ടെ പുതുതായി നിര്‍മിക്കുന്ന വീടിന്റെ മുറ്റത്തും. സ്ഥലസൗകര്യം കുറവായതുകൊണ്ടാണ് മുറ്റത്ത് സംസ്കാരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *