KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഴക്കം മൂലം ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം പൊതുജനങ്ങളുടെ സഹായത്താല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം താത്കാലിക കെട്ടിടത്തിലേക്കാണ് മാറ്റി സ്ഥാപിച്ചത്. കെ.ദാസന്‍ എം.എല്‍.എ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.സി.നുസ്രത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കെ.സി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ഗീത കാരോല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ വി.കെ.ശശിധരന്‍, കെ.ഗീതാനന്ദന്‍, പുഷ്പ,പഞ്ചായത്തംഗങ്ങളായ ടി.വി.സാദിഖ്, ഗീത ഒരുവമ്മല്‍, തഹ്‌സില്‍ദാര്‍ ബി.പി.അനി, വില്ലേജ് ഓഫീസര്‍ കെ.സത്യജിത്ത്, ബേബി സുന്ദര്‍രാജ്, പി.കെ.ശങ്കരന്‍, എ.എം.ഹംസ,പി.ചാത്തപ്പന്‍, ഉണ്ണികൃഷ്ണന്‍ വള്ളാട്ടില്‍, പി.കെ.ബാലകൃഷ്ണന്‍ കിടാവ്, ബാബു പഞ്ഞാട്ട്, ഇ.കെ.ഗോവിന്ദന്‍, പി.പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *