KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ അർബൻ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക്

കൊയിലാണ്ടി:  പതിമൂന്ന് വർഷത്തിലധികമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി  മാർച്ച്‌ 7 ന് വ്യാഴാഴ്ച രാവിലെ 10ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയ ബസ് സ്റ്റന്റിന് പിൻവശമുള്ള സ്കൈ  ബിൽഡിംഗിലാണ് സൊസൈറ്റി പ്രവർത്തിക്കുക.

ചടങ്ങിൽ ഡോ.എം കെ മുനീർ ഉദ്ഘാടനം നിർവഹിക്കും. കെ.ദാസൻ എം എൽ എ യുടെ അധ്യക്ഷത വഹിക്കും. കുടുംബശ്രീ വായ്പാ വിതരണം നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിക്കും.പത്ര സമ്മേളനത്തിൽ അമേത്ത് കുഞ്ഞമ്മദ്, എ.അസീസ്, എം.ശ്രീകുമാർ, ഇമ്പിച്ചി മമ്മു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *