KOYILANDY DIARY

The Perfect News Portal

ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ഉള്ള സമ്പൂർണ പോഷകാഹാരം വിതരണം ആരംഭിച്ചു

കൊയിലാണ്ടി: ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ഉള്ള സമ്പൂർണ പോഷകാഹാരം ഗ്രാവി പ്രോ, ഗർഭിണികൾക്ക് ന്യൂട്രി മാം, പാലൂട്ടുന്ന അമ്മമാർക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയന്റ്‌സ്‌ എന്നിവ അങ്കണവാടിവഴി നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. കൃത്യമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്‌. കോഴിക്കോട് ജില്ലയിൽ ആദ്യമായി കൊയിലാണ്ടിയിൽ Cradle പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പരിപാടിയിടെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി. ICDS  സൂപ്പർവൈസർ സബിത പദ്ധതി  വിശദീകരണം നടത്തി, വികസന കാര്യസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ കെ.എ. ഇന്ദിര, കൗൺസിലർമാരായ സിറാജ്. വി എം, സുമതി, ശ്രീജേഷ്, കെ. സതിദേവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *