KOYILANDY DIARY

The Perfect News Portal

ഗോപിനാഥ് മുതുകാട് കൊയിലാണ്ടി നെസ്റ്റ് സന്ദർശിച്ചു

കൊയിലാണ്ടി: പ്രശസ്ത മാന്ത്രികൻ ഗോപീനാഥ് മുതുകാട് ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്‌നേഹക്കൂട് നെസ്റ്റ് സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ചും മാജിക്കുകൾ കാണിച്ചും അദ്ദേഹം കുട്ടികളുടെ കൂട്ടുകാരനായി മാറി.

നെസ്റ്റിലേക്ക് സംഭാവനയായി ലഭിച്ച പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ അദ്ദേഹം ഏറ്റുമാങ്ങുകയും ശ്രവണ സഹായികൾ വിതരണം നടത്തുകയും ചെയ്തു. അബ്ദുല്ല കരുവഞ്ചേരി, യുനുസ് ടി. കെ, ശുഹൈബ് തുടങ്ങിയവർ അദ്ദേഹത്തെ നെസ്റ്റിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *