KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി അന്തരിച്ചു

പാലക്കാട്: കെ.എസ്.ടി.എ  മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി (70) അന്തരിച്ചു. സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാ പിതാവാണ്. കൊല്ലം പന്മന സ്വദേശിയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാലക്കാട് എത്തിയത്.

അധ്യാപക പ്രസ്ഥാനത്തെ ദിശാബോധത്തോടെ നയിച്ച നേതാവായിരുന്നു റഷീദ് കണിച്ചേരി. പാലക്കാട് കടാങ്ങോട് ആണ് താമസം . ഭാര്യ : നബീസ (അദ്ധ്യാപിക ). മക്കള്‍: നിനിത കണിച്ചേരി, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം നിഥിന്‍ കണിച്ചേരി.

Leave a Reply

Your email address will not be published. Required fields are marked *