KOYILANDY DIARY

The Perfect News Portal

ഗോപാലപുരം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15- ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. വാർഡ് മെമ്പർ എം.കെ. ഷഹീർ, കെ.ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *