KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ. നടേരി റോഡിൽ ചേരിക്കുന്നുമ്മൽ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകൻ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കാണുന്നത്. സാധാരണ പുറത്ത് കാണുന്ന ഇവരെ ഇന്ന് കാലത്ത് മുതൽ കാണാതായതിനെ തുടർന്ന് വീടിൻ്റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങികിടക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്.

ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ടൈൽസിൻ്റെ പണിക്കാരനായ പ്രശാന്ത് കുറച്ച് ദിവസം മുമ്പ് ആക്സിഡൻ്റിൽ കൈക്ക് പരിക്കേറ്റ് വീട്ടിൽതന്നെയാണ് ഉണ്ടായിരുന്നത്. പ്രശാന്തിന് ചില മാനസിക പ്രയാസങ്ങൾ ഉള്ളതായാണ് അറിയുന്നത്. കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. പരേതനായ അശോകൻ്റെ ഭാര്യയാണ് പ്രസന്ന. മൂത്ത മകൻ പ്രശോഭ് മുമ്പ് ഒരു വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *