KOYILANDY DIARY

The Perfect News Portal

ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ നടത്തി

കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിനെ പുറത്താക്കി, കാര്‍ഷിക രാജ്യത്തെ സംരക്ഷിക്കാന്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു. മുഴുവന്‍ കര്‍ഷകരെയും നേരില്‍ നേരില്‍ കണ്ട് രാജ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ നടേരിയില്‍  പി.കെ.ശങ്കരേട്ടന്റെ വീട്ടില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.വിശ്വന്‍ നിര്‍വ്വഹിച്ചു.
മണ്ഡലം സെക്രട്ടറി കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്‍, പി.വി.മാധവന്‍, ആര്‍.കെ.അനില്‍ കുമാര്‍, എം.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *