KOYILANDY DIARY

The Perfect News Portal

ഗുരുവിന്റെ ചരമ വാർഷിക പരിപാടി ഏപ്രിൽ 2ന് സമാപിക്കും

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഒന്നാം ചരമ വാർഷിക പരിപാടികൾ ഏപ്രിൽ 2 ന് സമാപിക്കും. ഏപ്രിൽ 1, 2 തിയ്യതികളിൽ നടക്കുന്ന  പരിപാടികളോടെ ചരമ വാർഷിക പരിപാടികളുടെ ഒന്നാം ഘട്ടം പൂർത്തിയാവുക. നാളെ വൈകീട്ട് 3 മണിക്ക് വര – ഓപ്പൺ കാൻവാസ് ചിത്രരചന നടക്കുന്നു. കോഴിക്കോട് കിഡ്സൺ കോർണറിൽ നടക്കുന്ന പരിപാടിയിൽ 40 ഓളംചിത്രകാരന്മാർ കഥകളിയിലെ വേഷപ്പകർച്ചകൾ കാൻവാസിൽ വരച്ചെടുക്കും.


കോർപ്പറേഷൻ മേയർ Dr. ബീനാ ഫിലിപ്പ്, ആർടിസ്റ്റ് മദനൻ, സിഗ്നി ദേവരാജ് തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 2 ന് സമാപന പരിപാടികൾ ചേലിയ കഥകളി വിദ്യാലയത്തിൽ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രഭാകരൻ പുന്നശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, കലാമണ്ഡലം ബാലസു ബ്രഹ്മണ്യൻ, കോട്ടക്കൽ നന്ദകുമാർ എന്നിവർ വേഷമിടുന്ന കല്യാണ സൗഗന്ധികം കഥകളി എന്നിവ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *