KOYILANDY DIARY

The Perfect News Portal

ഗാന്ധി ജയന്തി ദിനം കോൺഗ്രസ്സ് (എസ്) ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിക്കും

കൊയിലാണ്ടി: ചരിത്രത്തെയും മഹാത്മാക്കളെയും വികലമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 കോൺഗ്രസ്സ് (എസ്) കൊയിലാണ്ടിയിൽ ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി ബ്ലോക്ക്  നേതൃതല യോഗത്തിലാണ് തീരുമാനമെടുത്ത്. നേതൃയോഗം കോൺഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ സി. രാമകൃഷ്ണൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണ കിടാവ്, എസ്. വി. റഹ്മത്തുള്ള, കെ.കെ. കണ്ണൻ, പി.വി. സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പരശു ചേലിയ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *