KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സർവ്വോദയ സംഘത്തിൻ്റെ ഓണം ഖാദി വിപണനമേള ചേമഞ്ചേരിയിൽ ആരംഭിച്ചു

കൊയിലാണ്ടി:  കോഴിക്കോട് സർവ്വോദയ സംഘം ചേമഞ്ചേരിയിൽ  ഓണം ഖാദി വിപണനമേള ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  അശോകൻ കോട്ട് മേള ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ സബിത മേലാത്തൂരിന് ആദ്യവിൽപ്പന നടത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പി. ഹരീഷ് ബാബു, സി.എം. ബിനീഷ്, ടി.പി.എം. വത്സൻ എന്നിവർ സംസാരിച്ചു.
മുപ്പത് ശതമാനം വില കിഴിവിൽ തുണിത്തരങ്ങൾ ലഭിക്കുമെന്ന് സംഘം വ്യക്തമാക്കി. ഉന്നം നിറച്ച കിടക്ക, കുപ്പടം മുണ്ടും, സാരിയും, ഡാക്ക മസ്ലിൻ ഷർട്ട് പീസുകൾ, സിൽക്ക് സാരി, എണ്ണ, തേൻ തുടങ്ങിയവ മേളയിൽ ലഭിക്കും. മേള സപ്തംബർ 10-ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *