KOYILANDY DIARY

The Perfect News Portal

KVVES കൊയിലാണ്ടി മേഖല പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം നടത്തി

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ  പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം സ്ഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടി  വടകര  പാർലമെൻ്റ്  അംഗം  കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. KVVES മേഖലാ പ്രസിഡണ്ട് കെ.എം രാജീവൻ അധ്യക്ഷത വഹിച്ചു.
കെ ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ  അഡ്വ: കെ. സത്യൻ,  മണിയോത്ത് മൂസഹാജി, കൌൺസിലർ 
വി. പി. ഇബ്രാഹിം കുട്ടി, വി. വി. സുധാകരൻ, കെ. ടി. വിനോദൻ, മേഖലാ സെക്രട്ടറി ടി. പി. ഇസ്മയിൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമിതി സ്പോൺസർ നൽകിയ ഇൻവർട്ടർ സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എസ്. ഐ. റൗഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫയർസ്റ്റേഷനുള്ള ഉപകരണങ്ങൾ ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ ഏറ്റു വാങ്ങി. താലൂക്കാശുപത്രിയിലെ  ശുചീകരണ തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. സേവന പ്രർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ സേവാ അവാർഡ് കെ. എം രജിക്കും,  ഫോട്ടോഗ്രാഫി മേഖലയിലെ സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡ് ജോണി എംപീസിനും സമ്മാനിച്ചു.
പ്രളയ ദുരിതാശ്വസ ഫണ്ട് ജില്ലാ വൈസ് പ്രസിഡണ്ടിന് സൗമിനി മോഹൻദാസിന് കൈമാറി. ഉഷ മനോജ്, ഷീബ ശിവാനന്ദൻ, ജലീൽ, മൂസ, സി.കെ.  ലാലു. പ്രഭീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എം ശശീന്ദ്രൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *