KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മുന്‍ മേയർ യു. ടി. രാജന്‍ (70) നിര്യാതനായി

കോഴിക്കോട്: മുന്‍ മേയറും പ്രമുഖ അഭിഭാഷകനുമായ യു. ടി. രാജന്‍ (70) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസ് എസ് നേതാവായിരുന്ന യു. ടി. രാജന്‍ 1990ല്‍ എല്‍.ഡി.എഫ് പ്രതിനിധിയായാണ് മേയറായത്. ദീര്‍ഘകാലം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു. ദേവഗിരി കോളേജ് വിദ്യാര്‍ഥിയായിരിക്കവെ കെഎസ്.യു വിലൂടെ രാഷ്ട്രീയത്തിലെത്തി.

കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് എസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. മേയറായിരിക്കവെ കോര്‍പറേഷന്‍ ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ഭാര്യ: അഡ്വ. പി പി സുശീല (നോട്ടറി). മക്കള്‍: ഡോ. ആത്മരാജ് (യുഎഇ), രുഗ്മ (കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്), പരേതനായ തിഥിന്‍രാജ്. മരുമക്കള്‍: രാമുരമേഷ് ചന്ദ്രഭാനു, ജയശങ്കര്‍.

Leave a Reply

Your email address will not be published. Required fields are marked *