KOYILANDY DIARY

The Perfect News Portal

കോല്‍ക്കളി സംഘം പരിശീലനകേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: പതിറ്റാണ്ടുകളായി നഗരത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന കെ.ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘത്തിന് പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വിജയികളെ സംഭാവന ചെയ്തുവന്ന കോല്‍ക്കളി സംഘത്തിന്റെ പരിശീലനകേന്ദ്രവും പുതുതായി ആരംഭിച്ച ഓഫീസും നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. എ.അസീസ് അദ്ധ്യക്ഷത വഹിച്ചു.
കെ.ടി.വി. അബ്ദുള്‍ ജലീല്‍, കെ.വി.ഖാലിദ് ഗുരുക്കള്‍, എം.കുഞ്ഞിമൂസ്സ ഗുരുക്കള്‍, വി.വി.അസ്സന്‍കുട്ടി ഗുരുക്കള്‍, പി.പി.വിവേകന്‍ ഗുരുക്കള്‍, വി.കെ.അബ്ബാസ് ഗുരുക്കള്‍, കെ.വി.മുഹമ്മദ് ഗുരുക്കള്‍, വേണു ഗുരുക്കള്‍, ടി.കെ.മൂസ്സ, ഫാസില്‍ സഫാത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *