KOYILANDY DIARY

The Perfect News Portal

കോരപ്പുഴ നാരങ്ങോളി താഴ റോഡിന്റെ ഉദ്ഘാടനം മന്ത്രി മേഴ്‌സികുട്ടിഅമ്മ നിർവ്വഹിച്ചു

കൊയിലാണ്ടി: നിർമ്മാണ പ്രവൃത്തികൾ  പൂർത്തീകരിച്ച കോരപ്പുഴ നാരങ്ങോളി താഴ റോഡിൻ്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.  കെ.ദാസൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. റോഡിൻ്റെ പ്രവൃത്തി മാർച്ച് മാസം അവസാനം തന്നെ പൂർത്തിയായിരുന്നു. എന്നാൽ ലോക് ഡൌൺ കാരണം ഉദ്ഘാടനം വൈകുകയായിരുന്നു.
സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.  ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.    പുഴയോരത്തൂടെ നിർമിച്ച മനോഹരമായ ഈ റോഡ് ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, വാർഡ് അംഗം പി.ടി. സോമൻ, പി.സി.സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *