KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രക്തദാനം നടത്തിയ DYFlക്ക് ആദരം

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തദാനം ചെയ്തതിന് നേതൃത്വം നൽകിയ  ഡി.വൈ.എഫ്.ഐ യെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2020 ജനുവരി ഒന്ന് മുതല്‍ ദിവസവും 10 പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യുന്ന പദ്ധതി (സ്നേഹ ധമനി)  മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നു.
കോവിഡ്-19 കാലത്ത് കോളജിൽ രക്ത ബാങ്കില്‍ രക്തത്തിന് പ്രയാസമുണ്ടായപ്പോള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍  ദിവസവും ഇരുപത് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.ആര്‍. രാജേന്ദ്രനിൽ നിന്ന്  ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ് ഉപഹാരം  ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളേജ് സുപ്രണ്ട് കെ.ജി. സജിത്ത് കുമാര്‍, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡണ്ട് അഡ്വ. എല്‍.ജി. ലിജീഷ്, ബ്ലഡ് ബാങ്ക് മേധാവി ദീപ നാരായണന്‍, ജില്ല ജോ. സെക്രട്ടറി കെ. അരുണ്‍, ഒ. രാജീവൻ തുടങ്ങിയവര്‍ ചടങ്ങില്‍  സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *