KOYILANDY DIARY.COM

The Perfect News Portal

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍

റിയോ ഡി ജനീറോ : കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. നിര്‍ണായക മല്‍സരത്തില്‍ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മാര്‍ട്ടിനസും അഗ്വീറോയുമാണ് ഗോളുകള്‍ നേടിയത്.അടുത്ത റൗണ്ടിലെത്തണമെങ്കില്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയിരുന്നത് ജയം മാത്രം. മാര്‍ട്ടിനസും അഗ്വീറയും അത് സാധിച്ചെടുത്തതിലൂടെ മെസിക്കും സംഘത്തിനും ആശ്വാസം. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ മാര്‍ട്ടിനസ് ഖത്തര്‍ വല കുലുക്കി.

ഖത്തര്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു ലൗറ്ററോ മാര്‍ട്ടിനസിന്റെ നേട്ടം.ഖത്തറും അര്‍ജന്റീനയും ഒരു പോലെ പൊരുതിയ നിമിഷങ്ങളായിരുന്നു പിന്നീടുണ്ടായത്. ഗോള്‍ വഴങ്ങിയെങ്കിലും മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. ആക്രമണം ശക്തമാക്കി പൊരുതിക്കളിച്ച അര്‍ജന്‍രീന 82 മിനിറ്റില്‍ അഗ്വീറോയിലൂടെ വീണ്ടും വല കുലുക്കി. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെയാണ് അഗ്വീറോ ലക്ഷ്യം കണ്ടത്.

ഈ ഗോള്‍ അടുത്ത റൗണ്ടിലേക്കുള്ള വഴി തുറന്നു കൊടുത്തു മെസിപ്പടയ്ക്ക്. എന്നാല്‍ കോപ്പയിലെ ആദ്യ ജയം കണ്ട അര്‍ജന്റീനയക്ക് അത്രയധികം സന്തോഷമില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്‍പിച്ചതോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തായി. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്ബ്യന്‍മാരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!