KOYILANDY DIARY

The Perfect News Portal

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി പറയും

മുംബയ്: വിവാഹ വാഗ്‌ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി പറയും. കേസില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്ന ജ‌ഡ്‌ജി അവധിയായതിനാലാണ് മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ ഉത്തരവ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. ഈ മാസം 21നാണ് വിനോബാ മസോര്‍ക്കര്‍ എന്ന അഭിഭാഷകന്‍ വഴി ബിനോയ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനോയിയെ കസ്‌റ്റഡിയില്‍ എടുക്കണമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനീഷിനെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബയ് ഓഷിവാര പൊലീസാണ് ജൂണ്‍ 13ന് എഫ്.ഐ.ആര്‍ രജിസ്റ്രര്‍ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്ബോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *