KOYILANDY DIARY

The Perfect News Portal

ആധാര്‍ ഭേദഗതി ബില്‍ ലോക്സഭയില്‍

ഡല്‍ഹി: ആധാര്‍ ഭേദഗതി ബില്‍ 2019 ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബില്ലിനെ എതിര്‍ക്കുകയും ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു. മറുപടിയായി സംസാരിച്ച മന്ത്രി, ആധാര്‍ സ്വകാര്യത ലംഘിക്കുന്നില്ലെന്നും ഇത് രാജ്യതാല്‍പര്യത്തിനനുസരിച്ചാണെന്നും വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷയടക്കം പുതിയ നിര്‍ദേശങ്ങള്‍ ഭേദഗതിയിലുണ്ട്. ആധാര്‍ എടുത്ത കുട്ടിക്ക് 18 വയസ്സാകുമ്ബോള്‍ സ്വന്തം തീരുമാനപ്രകാരം ബയോമെട്രിക് ഐ.ഡി പദ്ധതിയില്‍നിന്ന് പുറത്തുപോകാന്‍ കഴിയുന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *