KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാര്‍ത്തിക സംഗീതോത്സവം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാര്‍ത്തിക സംഗീതോത്സവം. കാര്‍ത്തിക വിളക്ക് ആഘോഷത്തിൻ്റെ ഭാഗമായാണ് തൃക്കാര്‍ത്തിക സംഗീതോത്സവം സംഘടിപ്പിക്കുന്നത്. നവംബര്‍ 12 മുതല്‍ നവംബര്‍ 19 വരെയാണ് സംഗീതോത്സവം. സംഗീതോത്സവത്തിൻ്റെ ഭാഗമായി തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഥമ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരത്തിന് വിദ്യാധരന്‍ മാസ്റ്ററെ തെരഞ്ഞെടുത്തതായി ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായർ അറിയിച്ചു. 
സംഗീതോത്സവത്തിൻ്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതമുണ്ടായിരിക്കും.

  • ശനിയാഴ്ച രാവിലെ കൊയിലാണ്ടിയിലെ ശ്രീചക്ര സെൻ്റര്‍ ഫോര്‍ മ്യൂസിക് സ്റ്റഡീസിലെ ആര്യ രമേഷും, അഭിഷേക് രമേഷും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും, മരുത്തുര്‍വെട്ടം ബാബുവും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരിയുമുണ്ടായിരിക്കും.
  • ഞായറാഴ്ച രാവിലെ അശ്വനിദേവും, വൈകുന്നേരം ചെങ്കോട്ടെ ഹരിഹര സുബ്രഹ്‌മണ്യവും സംഗീതക്കച്ചേരി അവതരിപ്പിക്കും.
  • തിങ്കളാഴ്ച രാവിലെ തീര്‍ത്ഥ വി. വടകരയുടെ വീണക്കച്ചേരിയും വൈകുന്നേരം രഘുനാഥന്‍ ചാലക്കുടിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും  നടക്കും.
  • ചൊവ്വാഴ്ച രോഹിത് പെരവട്ടൂരും വൈകുന്നേരം മാതംഗി സത്യമൂര്‍ത്തിയും സംഗീതക്കച്ചേരി അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ ശശി പൂക്കാടിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും വൈകുന്നേരം സൗന്ദര്‍ രാജന്റെ വീണക്കച്ചേരിയും നടക്കും.
  • വ്യാഴാഴ്ച രാവിലെ സ്വാതികൃഷ്ണ യു.എസിൻ്റെ സംഗീതക്കച്ചേരിയും ടി.എച്ച് സുബ്രഹ്‌മണ്യത്തിൻ്റെ വയലിന്‍ കച്ചേരിയും അവതരിപ്പിക്കും. 
  • അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കാര്‍ത്തിക സംഗീതസഭ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും വൈകുന്നേരം ആറരയ്ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയുമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *