KOYILANDY DIARY

The Perfect News Portal

കൊറോണ വൈറസ്ബാധയെന്ന് സംശയം ചെങ്ങോട്ടുകാവ് സ്വദേശിനിയായ (57) കാരിയെ ആശുപത്രിയിലെക്ക് മാറ്റി

കൊയിലാണ്ടി: കൊറോണ വൈറസ്ബാധയെന്ന സംശയത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിനിയായ (57) കാരിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും അറിയിച്ചതിനെതുടർന്ന് വടകര ജില്ലാ ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ആംബുലൻസ് വരുത്തിയാണ് ഇവരെ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്ക്  കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം സൗദിയിൽ നിന്നുമാണ് ഇവർ കൊയിലാണ്ടിയിൽ എത്തിയത്. രോഗബാധയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഇവർക്ക് കൊറോണ വൈറസ് ബാധയാണെന്ന സംശയത്തെ തുടർന്നാണ് ഇപ്പോൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക്  റഫർ ചെയ്തതിട്ടുള്ളത്. ജില്ലയിലെ ആരോഗ്യവകുപ്പിലെ ഉന്നതതലസംഘം ബീച്ചാശുപത്രിയിലേക്ക് തിരിച്ചിരിക്കുകയാണെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *