KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സംസ്ഥാന കായകല്പ് അവാർഡ്

കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഇതോടെ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലയിലെ മികച്ച 5 ആശുപത്രികളിൽ ഇടം ലഭിച്ചു.  സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.

ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി  അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സബ്ബ് ജില്ലാതല അവാര്‍ഡാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 

താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കരുനാഗപ്പള്ളി (കൊല്ലം 92.5 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ഹരിപ്പാട് (ആലപ്പുഴ 86.8 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ പൊന്നാനി (മലപ്പുറം 85.3 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കൊയിലാണ്ടി (85.2ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ പാമ്പാടി (കോട്ടയം 72.5ശതമാനം) എന്നീ ആശുപത്രികള്‍ എന്നിവയാണ് സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായ മറ്റ് ആശുപത്രികള്

Leave a Reply

Your email address will not be published. Required fields are marked *