KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്ന പരിഹാര പൂജകൾ തുടങ്ങി

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബുലപ്രശ്ന പരിഹാര പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് കാലത്ത് ഗണപതി ഹോമം, ഭഗവതിസേവ, സുകൃത ഹോമം, പായസഹോമം, രാത്രിസർ പ്പബലി തുടങ്ങിയവയും, ഉണ്ടാവും. 11ന് രാവിലെ ബിംബ ശുദ്ധി, ദഹന പ്രായശ്ചിത്തതോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *