KOYILANDY DIARY

The Perfect News Portal

മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കോഴിക്കോ‌ട‌്: ഹര്‍ത്താലിനിടെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്‌ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മിഠായിത്തെരുവിലും കോഴിക്കോട‌് നഗരത്തിലും അക്രമം നടത്തിയ 11 ആര്‍എസ‌്‌എസ്സുകാരുടെ ചിത്രങ്ങളാണ്‌ പൊലീസ‌് പുറത്തുവിട്ടത്‌. ഇവരില്‍ ഹര്‍ത്താല്‍ ദിവസം കടകള്‍ അടിച്ചുതകര്‍ത്തവരും തലേദിവസം നഗരത്തില്‍ വ്യാപക അക്രമം നടത്തിയവരുമുണ്ട‌്. മാധ്യമങ്ങളെ അക്രമിച്ചവരുടെ ഫോട്ടോകളും ഇതില്‍ ഉള്ളതായാണ‌് വിവരം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ ഹര്‍ത്താലിനിടെ‍ മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള കോയന്‍കോ ബസാറില്‍ 16 കടകളാണ് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എറിഞ്ഞും അടിച്ചും തകര്‍ത്തത്. മിഠായിത്തെരുവ‌് അക്രമവുമായി ബന്ധപ്പെട്ടുമാത്രം ഇതുവരെ 32 പേര്‍ അറസ‌്റ്റിലായിട്ടുണ്ട‌്. ബാക്കിയുള്ളവരെക്കൂടി പിടികൂടാനുള്ള ശ്രമം പൊലീസ‌് ഊര്‍ജിതമാക്കി. ഫോട്ടോയില്‍ ഉള്ളവരെക്കുറിച്ച‌് വിവരം ലഭിക്കുന്നവര്‍ കസബ എസ‌്‌ഐയെയോ സൈബര്‍ സെല്ലിനെയോ വിവരം അറിയിക്കണം. ഫോണ്‍: 9497980710, 9497976009.

Leave a Reply

Your email address will not be published. Required fields are marked *