KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര പൂജാദി കർമ്മങ്ങൾ സമാപിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്ന വിധി പ്രകാരമുള്ള പൂജാദി കർമ്മങ്ങൾ സമാപിച്ചു. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു കർമ്മങ്ങൾ നടന്നത്. ഭഗവതിസേവ, സുദർശന ഹോമം, ആവാഹനം, തൃഷ്ടുപ് ഹോമം, സുകൃത ഹോമം, തിലഹോമം, സായൂജ്യപൂജയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ ദർശനത്തിനായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *