KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ S. S. L. C, Plus. 2  ഉന്നത വിജയികളെ ആദരിച്ചു.  ആദരിക്കൽ ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ജൂനിയർ ഫുഡ്‌ ബോൾ താരo കൃഷ്ണപ്രിയക്ക്‌ സ്വീകരണവും  സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കെ. എം. എ. ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ. കെ. നിയാസ്‌ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഗവ: ഗേൾസ് സ്‌കൂൾ പ്രിൻസിപ്പാൾ മൂസ്സ മേക്കുന്നത്ത്, ജ്യോതിഷ് കുമാർ, പി. പി. ഉസ്മാൻ, എം. കെ. രാജീവൻ, സി. അബ്ദുള്ളഹാജി എന്നിവർ സംസാരിച്ചു. അമേത്ത് കുഞ്ഞമ്മദ് സ്വാഗതവും കെ. ദിനേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *