KOYILANDY DIARY

The Perfect News Portal

ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് വാഹനപണിമുടക്ക്

വാഹന പണിമുടക്ക് ഇന്ന് അർദ്ധരാത്രിമുതൽ

തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങിയവയും പണിമുടക്കില്‍ പങ്കെടുക്കും.

സ്വകാര്യ ബസുകള്‍,ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്.

സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *