KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ദിവസവും രാവിലെ 11 മണിക്ക് സ്‌കൂളുകളില്‍ ഭക്ഷണം എത്തിക്കുന്ന രീതിയില്‍ 20 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ നിര്‍വ്വഹിച്ചു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ പി. എം. ബിജു അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ. ലത, ലാലിഷ വി.കെ, ഹെഡ്മാസ്റ്റർ മൂസ്സ മേക്കുന്നത്ത് എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *