KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് വാട്ടർ പ്യൂരിഫെയർ കൈമാറി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാവുന്ന നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി പുതിയ ബ്ലോക്കിലേക്ക് പുറക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെന്റർ വാട്ടർ പ്യൂരിഫെയർ നൽകി.
ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷനും നഗരസഭാ കൌൺസിലറുമായ വി.പി. ഇബ്രാഹിം കുട്ടി ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭക്ക് രേഖകൾ കൈമാറി ഉദ്ഘാടനം ചെയ്തു.
ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ട്രെഷറർ KM അബൂബക്കർ മാസ്റ്റർ, കൺവീനർ ഷാഹുൽ അമീൻ ബിൻ മജീദ്,  കുയ്യണ്ടി അസൈനാർ ഹാജി, പുറക്കാട് സൗത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ്  പ്രസിഡന്റ്‌ അർസൽ മഫാസ് തുടങ്ങിയവർ  സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *