KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി കിണറിലെ വെള്ളം വറ്റി

കൊയിലാണ്ടി: വേനൽ കനത്തതോടെ താലൂക്ക് ആശുപത്രി കിണറിലെ വെള്ളവും വറ്റി. രോഗികൾ ദുരിതത്തിലായതോടെ നഗരസഭ ബദൽ സംവിധാനം ഏർപ്പെടുത്തി. ദിനംപ്രതി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് ആശുപത്രിയിലെ ആവശ്യത്തിന് വേണ്ടത്.

കുടിവെള്ളം റീചാർജു ചെയ്യുന്ന പദ്ധതിയാണ് നഗരസഭ നടപ്പിലാക്കിയത്. ദിനംപ്രതി ഇരുപതിനായിരം ലിറ്റർ വെള്ളം റീചാർജ് ചെയ്തു തുടങ്ങി. മഴ തുടങ്ങുന്നത് വരെ തുടരുമെന്ന് ചെയർമാൻ അഡ്വ. കെ.സത്യൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *