KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊയിലാണ്ടി: കാലവർഷത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ 24 വീടുകൾ ഭാഗികമായി തകർന്നു. അപകട ഭീഷണി നേരിടുന്ന വാവിധ പ്രദേശത്ത് ആളുകളുടെ സുരക്ഷ കണക്കിലെടുക്ക് 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചക്കിട്ടപാറ, പയ്യോളി, മൂടാടി, അരിക്കുളം, അത്തോളി, ചങ്ങരോത്ത്, തുടങ്ങിയ വില്ലേജുകളിലായി 74 കുടുംബങ്ങളിലെ 262 പേരും കൂടാതെ ചെറുവണ്ണൂർ വില്ലേജിൽ 5 ക്യാമ്പുകളിലായി 135 കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു.

മറ്റ്‌ 9 വില്ലേജുകളിലെ 84 കുടുംബങ്ങളെ ബന്ധുവീടുകളിലെക്ക് താമസിപ്പിച്ചതായി കൊയിലാണ്ടി താലൂക്ക് കൺട്രോൾ റുമിൽ നിന്നും അറിയിച്ചു. തിരുവങ്ങൂർ കുനിയിൽ കടവിനു സമീപം വെള്ളകെട്ടിൽ വീണ് ഓട്ടൊ ഡ്രൈവർ മരണമടഞ്ഞു. ഞാറങ്ങാട്ട് സത്യൻ (45) ആണ് മരിച്ചത്.  മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോമോർട്ടം നടത്തി.

കൊയിലാണ്ടിയിൽ കാർഷിക വിപണന കേന്ദ്രം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

Advertisements

Leave a Reply

Your email address will not be published. Required fields are marked *