KOYILANDY DIARY

The Perfect News Portal

കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കാണാതായ ഓട്ടോ ഡ്രൈവർ വെങ്ങളം, വികാസ് നഗർ ഞാറങ്ങാട്ട് സത്യന്റെ (45) മൃതദേഹം കുനിയിൽ കടവ് പുഴയിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് സത്യനെ കാണാതായത്.  നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽ മോഹന ന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്‌
മെഡിക്കൽ കോളെജിലെക്ക് മാറ്റി. പരേതനായ ഞാറങ്ങാട്ട് വാസു വിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ രജനി (ചേലിയ) മക്കൾ: ശ്രുതി, അഭിനന്ദ്.
സഹോദരൻ: സജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *