KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ BSNL കസ്റ്റമർ സെന്ററിൽ പുതിയ പ്ലാനുകളുമായി ഓണം മേള ഇന്ന് ആരംഭിക്കും

കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ച് കസ്റ്റമർ സെന്ററിൽ ബി.എസ്.എൻ.എൽ. മേള തിങ്കളാഴ്ച ആരംഭിക്കും. മേളയിൽ ഓണം സ്പെഷ്യൽ പ്ലാനിലേക്ക്‌ മാറാനും മൊബൈൽ നമ്പർക്ക ആധാറുമായി ബന്ധിപ്പിക്കാനും സൗകര്യം ലഭ്യമായിരിക്കും.

സിം കാർഡ് സൗജന്യമായി ലഭിക്കും. കൂടാതെ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് കണക്ഷനുകൾ, എടുക്കുമ്പോൾ ഇൻസ്റ്റലേഷൻ ചാർജ് ഈടാക്കുന്നതല്ല. പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്ളാൻ 249 ൽ ഉൾപ്പെടെ പുതുക്കിയ താരിഫിലുള്ള എല്ലാ പ്ളാനുകളും ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *