KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ നാളെ കാലത്ത് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

കൊയിലാണ്ടി: നവീകരണ പൂർത്തിയായ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തിങ്കളാഴ്ച കാലത്ത് 11 മണിക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ അഞ്ച് മാസമായി കംഫർട്ട് സ്റ്റേഷൻ നവീകരണത്തിനായി അടച്ചിട്ടതായിരുന്നു.
31 ലക്ഷം രൂപ ചിലവഴിച്ചാണ്  കംഫർട്ട് സ്റ്റേഷൻ നവീകരണവും,  പുതിയ ബസ്സ് സ്റ്റാന്റിലെ കുടുംബശ്രീ കെട്ടിടത്തിന് മുൻവശം  സ്ത്രീകൾക്കായി മുലയൂട്ടൽ കേന്ദ്രവും ഷീ ടോയ് ലറ്റ് സംവിധാനവും ഏർപ്പെടുത്തുന്നത്. കംഫർട്ട് സ്റ്റേഷൻ നവീകരണം പൂർത്തിയായി. ഷീ ടോയ് ലറ്റിന്റെ വർക്ക് പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണെന്നും രണ്ട് മാസത്തിനുള്ളിൽ കെട്ടിടം തുറന്ന്‌കൊടുക്കുമെന്നും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു.   അനക്സ് ബിൽഡിങ്ങിലും രണ്ട് ടോയ്ലറ്റുകളുടെ വർക്ക് പൂർത്തിയായിവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
കംഫർട്ട് സ്റ്റേഷൻ അടച്ചതിനെ  തുടർന്ന് പകരം സംവിധാനം ഒരുക്കിയിരുന്നെങ്കിലും ജനങ്ങൾക്ക് ശങ്ക തീർക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽ അഭയം പ്രാപിക്കേണ്ടി വന്നത് ചർച്ചയായിരുന്നു. കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺസ് പ്രവർത്തകർ കഴിഞ്ഞ ദിവസം റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.
എന്നാൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് തന്നെ നാല് മാസം കാലതാമസം എടുക്കുമെന്ന് അറിയിച്ചിരുന്നതായി നഗരസഭാധികൃതർ അറിയിച്ചിരുന്നു. ഇപ്പോൾ നവീകരണം പൂർത്തിയായി എന്ന് ബോധ്യപ്പെട്ടിട്ടും റീത്തുമായി മുന്നോട്ട് വന്നതിന്റെ ഉദ്ദേശം യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എ, ഐ. ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ്‌ സി.പി.ഐ(എം) കേന്ദ്രങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *