KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞ് അക്രമിച്ചു യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ഹർത്താൽ അനുകൂലികളായ സംഘപരിവാറിന്റെ അക്രമത്തിൽ മാഹി സ്വദേശി നിസാറിന് ഗുരുതര പരിക്ക്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്‌ക്കറ്റിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ ഇറങ്ങിയതിന് ശേഷം സ്വദേശമായ മാഹിയിലേക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ പോകുന്നതിനിടെയാണ് കൊയിലാണ്ടിയിൽ ഹർത്താൽ അനുകൂലികളായ അക്രമികൾ ആർ.ടി. ഓഫീസിന് സമീപം കാർ തടഞ്ഞ് നിർത്തി ഇവരെ ആക്രമിച്ചത്.

കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൾ കൊണ്ട് കാർ തല്ലിപ്പൊളിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് നിസാറിനെ ആക്രമിച്ചത്. സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. നിസാറിനെ സി.പി.ഐ.എം. നേതാക്കളായ മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, കെ. കെ. മുഹമ്മദ്, അഡ്വ: കെ. സത്യൻ, അഡ്വ: എൽ. ജി. ലിജീഷ് തുടങ്ങിയവർ സന്ദർശിച്ചു.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി ടൗണിൽ സി. ഐ. കെ. ഉണ്ണികൃഷ്ണൻ, എസ്. ഐ. സജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *