KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് സിപി.ഐ.എം. പ്രതിഷേധം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ സംഘപരിവാർ സംഘടനകൾ കൊയിലാണ്ടി മേഖലയിലാകെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗണിൽ കേന്ദ്രീകരിച്ച് പ്രതിഷധ പരിപാടികൾ സംഘടിപ്പിക്കാൻ സി.പി.ഐ.എം ആഹ്വാനം ചെയ്തു. ആർ.എസ്.എസ്. അക്രമത്തിൽ വിവിധ വ്യാപാര സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ തുടങ്ങിയ ആർഎസ്.എസ്. അക്രമം പരിധിവിട്ട് ജനജീവിതത്തെ ദുസ്സഹ മാക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിരോധനിര സംഘടിപ്പിക്കാൻ സി.പി.ഐ.എം. കൊയിലാണ്ടി ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. എല്ലാ അക്രമത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബ്രാഞ്ചടിസ്ഥാനത്തിൽ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാനും സി.പി.ഐ.എം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *