KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം ഇന്നു വൈകീട്ടോടെ ഭാഗികമായി പുന:സ്ഥാപിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം ഇന്നു വൈകീട്ടോടെ പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി.അധികൃതർ അറിയിച്ചു. മരങ്ങളും മറ്റും വീണ് വൈദ്യുതി തടസ്സമുണ്ടായിരുന്നെങ്കിലും. കണയങ്കോട് ഹൈടെൻഷൻ ലൈനിലെക്ക് മരം കടപുഴകി വീഴുകയും, നാലോളം പോസ്റ്റുകൾ തകരുകയും ചെയ്തു. തുടർന്നാണ് കൊയിലാണ്ടിയിലെക്കുള്ള വൈദ്യുതി പൂർണ്ണമായും നിലച്ചത്. വ്യാഴാഴ്ച വൈകീട്ട് മുതലാണ് കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങൾ വൈദ്യുതി നിലച്ചത്.

കെ.എസ്.ഇ.ബി.യുടെ മുഴുവൻ ജീവനക്കാരും. ഉദ്യോഗസ്ഥരും വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. വൈദ്യുതി വിതരണം നിലച്ചതോടെ ചെറുകിട വ്യാപാര വ്യവസായ മേഖലയും
ഗാർഹിക ഉപഭോക്താക്കളുമാണ്‌ ഏറെ പ്രയാസപ്പെട്ടത്. വൈദ്യുതി ഇല്ലാതായതോടെ ചില ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും തൊഴിലാളികളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *