KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും കുഴൽപ്പണവേട്ട: 16.58 ലക്ഷം രൂപയുമായി ഓരാളെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: പുതിയ  ബസ് സ്റ്റാൻഡിൽ  നിന്നും  16.58 ലക്ഷം  രൂപയുടെ  കുഴൽ പണവുമായി  കൊടുവള്ളി സ്വദേശി ഉളിയാടൻ കുന്നുമ്മൽ ഇക്ബാൽ  (S/o അബ്ദുറഹ്മാൻ) എന്നയാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി SI റൌഫിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ്  മേധാവിയുടെ  സ്‌ക്വാഡ്  അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വടകര, കണ്ണൂർ ഭാഗത്തേക്ക് വിതരണത്തിനായി കുഴൽപ്പണം കൊണ്ടുപോകുന്നതിനിടയിലാണ്  രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ പിടിയിലാകുന്നത്.  സബ് ഇൻസ്പക്ടർ റൌഫ് പി. കെ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, അജേഷ്, മനോജ്, സജീവൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *