KOYILANDY DIARY

The Perfect News Portal

അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്ര ആരംഭിച്ചു

കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും അയ്യപ്പധർമ്മ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയ്ക്ക് പ്രൗഡോജ്വല തുടക്കം. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവ് ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര പരിസരത്ത് കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു.

കേരളത്തിലെ ഹൈന്ദവ സമൂഹം ജാഗരൂകമാകണമെന്നും സനാതന ധർമ്മത്തിനെതിരായി സർവ്വ രീതിയിലും ആക്രമണം നടത്തുമ്പോൾ സനാതന ധർമ്മികൾ വീടുകളിൽ ശരണം മന്ത്രം മുഴക്കി ആചാരത്തെ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡണ്ട് പായിച്ചേരി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അയ്യപ്പ സമാജം ദേശീയ ജനറൽ സെക്രട്ടരി ഈ റോഡ് രാജൻ, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാരികാര്യ സദസ്യൻ വി. അനിൽകുമാർ, അയ്യപ്പസേവാ സമാജം സംസ്ഥാന സമിതി അംഗം എൻ.കെ. ഗിരിജാംഗധൻ, കെ..ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗുരുസ്വാമിമാരായ വി.ബാലകൃഷ്ണൻ, വി.ഭാസ്കരൻ, ഉണ്ണി, ടി.അശോകൻ, ഇ.വിജയൻ, പി.കണ്ണൻ തുടങ്ങിയ ഗുരുസ്വാമിമാരെ സ്വാമി ചിദാനന്ദപുരി ആദരിച്ചു.

Advertisements

രഥയാത്ര ചെങ്ങോട്ടുകാവിലെ എളാട്ടേരി തെക്കെയിൽ, കൊണ്ടംവള്ളി ക്ഷേത്ര പടിഞ്ഞാറെ നട, അരങ്ങാടത്ത്, വസന്തപുരം, ഏഴു കുടിക്കൽ, പൊയിൽക്കാവ് ബീച്ചിൽ സമാപിച്ചു. ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. 31ന് വൈകീട്ട് മുതലക്കുളം മൈതാനിയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *