KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ യുവാവിനെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫ (35) നെയാണ് ഇന്നലെ രാത്രി 11 മണിയോടെ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടികൊണ്ടു പോയത്. സംഘത്തിൽ അഞ്ചോളം പേരുണ്ടെന്നാണ് വിവരം സംഭവത്തെ തുടർന്ന്ൽ റുറൽ എസ്.പി.യുടെ നിർദേശ പ്രകാരം ഡി.വൈ.എസ്.പി കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി. കൊയിലാണ്ടിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വർണ്ണം കൊണ്ടുവന്നതുമായുള്ള തർക്കമാണ് തട്ടികൊണ്ട് പോകലിന് പിന്നാലെന്നാണ് സൂചന.

ഇയാൾ ഖത്തറിൽ നിന്നും വന്ന ആളാണ് മൂന്നു വർഷമായി ഗൾഫിലാണ്. നാട്ടിൽ തന്നെ സ്വർണ്ണം കൊണ്ടു പോകാൻ സഹായിക്കുന്ന ആളാണ് ജ്യേഷ്ടൻ അലിയുടെ പരാതി പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. ജൂലായ് 13 ന് അരിക്കുളം ഊരള്ളൂരിൽ മാതോത്ത് മീത്തൽ അഷറഫിനെ (35) തോക്ക് ചൂണ്ടി അഞ്ചംഗ സംഘം തട്ടികൊണ്ടുപോയിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടികൊണ്ട് പോകൽ പിന്നീട് രാത്രി 12 ഓടെ കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൻ്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം അരങ്ങേറിയത് കടത്തികൊണ്ട് വന്ന സ്വർണ്ണം കൊടുക്കാത്തതാണ് അഷറഫിനെ തട്ടികൊണ്ടു പോകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *