KOYILANDY DIARY

The Perfect News Portal

ചേലിയ യു.പി. സ്കൂളിൻ്റെ നവീകരിച്ച കെട്ടിടവും ഹൈടെക് ക്ലാസ് റൂമുകളും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി.  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചേലിയ യു. പി. സ്‌കൂളും ഹൈടെക് ക്ലാസ്സ് റൂമുകളും കെ. മുരളീധന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ലാപ്‌ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണം എ.ഇ.ഒ. പി.പി.സുധയും, സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം പ്രിയ ഒരുവമ്മലും, ദേവകി-വേലു മെമ്മോറിയല്‍ സ്‌റ്റേജ് കം ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പൂതക്കുഴിയും, എല്‍.എസ്.എസ്. വിജയി ഗാഥപ്രസാദിനെ അനുമോദിക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗീതാനന്ദനും നിര്‍വ്വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ എന്‍. വി. ബാബുരാജ്, പി.ടി.എ. പ്രസിഡണ്ട് കെ. ശ്രീകുമാര്‍, അബ്ദുള്‍ ഷുക്കൂര്‍, ഉണ്ണിക്കൃഷ്ണന്‍ ഇമ്മക്കുന്നത്ത്, കെ. രാമചന്ദ്രന്‍, ബാബു പഞ്ഞാട്ട്, കെ. എ. ഗീത, പ്രധാനാധ്യാപിക കെ. പി. ദിവ്യ, ടി. കെ. ഷിബു, ലൈല, പി. എം. സജിയ, വി. സഫിയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *