KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പാരലൽ കോളജുകൾ അടച്ചിടാൻ നിർദ്ദേശം

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിലെ എല്ലാ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും 2 ആഴ്ചത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച് അടച്ചിടാൻ നിദ്ദേശിച്ചതായി നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി കൊയിലാണ്ടിയിൽ ഭീതി വിതയ്ക്കുന്ന വിധത്തിലാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്കും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങളിൽ പൊതുസമൂഹം സഹകരിക്കണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *