KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: ജില്ലയിൽ കോവിഡ് 19-ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്നസാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി  ജില്ലയിൽ 18-04-2021  മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ട് ജില്ലാ ദുരന്ത നിവാരണ ചെയർമാൻകൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതുജനങ്ങൾ വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ്.

അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് 7.00 മണിവരെ പ്രവർത്തിക്കാവുന്നതാണ്. ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്, പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്. മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുന്നു ഉത്തരവിൽ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *